Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Committee

വ​രു​മാ​നം പ​കു​തി​യാ​യി; സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ സ​മി​തി വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​ക്കെ​തി​രെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്കു​ന്നു. കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പി​ലാ​ക്കി​യ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നെ ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ പ​രാ​തി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര തീ​രു​മാ​നം. മ​ന്ത്രി സി.​പി.​ജോ​ൺ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് ധാ​ര​ണ​യാ​യ​ത്. കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര ആ​രം​ഭി​ച്ച​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ വ​ൻ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ണ്ണാ​യി​ര​ത്തോ​ളം സ്വ​കാ​ര്യ ബ​സു​ക​ളെ​യും ഇ​തി​നെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രെ​യും ഇ​ത് നേ​രി​ട്ട് ബാ​ധി​ച്ചു. സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​തി​ദി​നം 6,000 മു​ത​ൽ 7,000 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന ക​ള​ക്ഷ​ൻ പു​തി​യ പ​ദ്ധ​തി വ​ന്ന​തോ​ടെ നേ​ർ​പ​കു​തി​യാ​യി കു​റ​ഞ്ഞു.

സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണെ​ന്നും, മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബ​സു​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മി​തി​യെ നി​യോ​ഗി​ച്ച് പ്ര​ശ്ന​ത്തി​ന് പ്രാ​യോ​ഗി​ക പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്.

Latest News

Corehub Up